ഫ്ലിപ്‌കാർട്ടും വീഡിയോ കച്ചവടം തുടങ്ങുന്നു



ഓൺലൈൻ വ്യാപാരരംഗത്തെ പ്രധാനികളിലൊന്നായ ഫ്ലിപ്‌കാർട്ടും ഇന്ത്യയിൽ വീഡിയോ സ്‌ട്രീമിങ്‌ ആരംഭിക്കാനൊരുങ്ങുന്നു. നെറ്റ്‌ഫ്ലിക്സ്‌, ആമസോൺ പ്രൈം എന്നിവയ്ക്കുള്ള വലിയ സ്വീകാര്യത കണക്കിലെടുത്താണ്‌ ഫ്ലിപ്‌കാർട്ടും പുതിയ ചുവടുവയ്പ്‌ നടത്തുന്നത്‌. ആമസോണിന്റെ പ്രൈമിന്‌ ഇന്ത്യൻ വിനോദരംഗത്ത്‌ സുപ്രധാന പങ്കാണുള്ളത്‌. എല്ലാ പ്രാദേശിക ഭാഷകളിലുമുള്ള പരിപാടികൾ ഇതിൽ സംപ്രേഷണം ചെയ്യുന്നുണ്ട്‌. കൂടാതെ, അന്തർദേശീയതലത്തിലുള്ള പരിപാടികളും ഉണ്ട്‌. ഫ്ലിപ്‌കാർട്ട്‌ പ്ലസ്‌ ലോയൽറ്റി പ്രോഗ്രാമിൽ അംഗമായിട്ടുള്ള ഉപയോക്താക്കൾക്കാണ്‌ സേവനം ലഭ്യമാകുക. സെപ്‌തംബറോടെ സ്‌ട്രീമിങ്‌ ആരംഭിക്കുമെന്നാണ്‌ വിവരം. ഇതിനായി ഫ്ലിപ്‌കാർട്ട്‌ തുടക്കത്തിൽ സ്വന്തമായി ഉള്ളടക്കങ്ങൾ നിർമിക്കില്ല. പകരം വാൾട്ട്‌ ഡിസ്‌നി, ബാലാജി ടെലിഫിലിംസ്‌ എന്നിവയിൽനിന്നുള്ള ഉള്ളടക്കമായിരിക്കും ഉപയോഗിക്കുക. പിന്നീട്‌ ഫ്ലിപ്പ്‌കാർട്ട്‌ സ്വന്തമായി വീഡിയോ നിർമിക്കും. Read on deshabhimani.com

Related News