ഫ്‌ലിപ്‌കാര്‍ട്ട് 
മലയാളത്തില്‍



കൊച്ചി ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഇനി മലയാളത്തിലും ലഭ്യമാകും. സാധാരണക്കാരായ ഉപയോക്താക്കളെ കൂടുതലായി ആകർഷിക്കുകയും പ്രാദേശിക വിൽപ്പനക്കാർക്കും എംഎസ്എംഇകൾക്കും കരകൗശലത്തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മലയാളപദങ്ങൾ ഉപയോ​ഗിക്കുമ്പോൾത്തന്നെ ഇഎംഐ, ഡെലിവറി, ഒടിപി തുടങ്ങിയ  വാക്കുകൾ മലയാളലിപിയിലാക്കി ഉപയോഗിക്കുകയാണ്. രണ്ടുകോടി പുതിയ ഉപയോക്താക്കളെ ഇ–-കൊമേഴ്സുമായി ബന്ധപ്പെടുത്താൻ പ്രാദേശിക ഭാഷയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  ഇപ്പോൾ 11 ഇന്ത്യൻ ഭാഷകളിൽ ഫ്ലിപ്കാർട്ട് ലഭ്യമാണെന്നും സീനിയർ വൈസ് പ്രസിഡന്റ്‌ രജനീഷ് കുമാർ പറഞ്ഞു. Read on deshabhimani.com

Related News