ഫാക്ടിന് 976 കോടി രൂപ ലാഭം; ഫാക്ടംഫോസ് ഉൽപ്പാദനത്തിൽ സർവകാല റെക്കോഡ്



കൊച്ചി> കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്‍റെ ലാഭം 976 കോടി രൂപ യായി ഉയര്‍ന്നു. മുൻവർഷത്തേക്കാൾ 813 കോടി രൂപയാണ് ലാഭവർധന. വിറ്റുവരവ് 2770 കോടി രൂപയായും ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 1955 കോടിയായിരുന്നു. ഫാക്ടിന്റെ മുഖ്യ ഉൽപ്പന്നങ്ങളായ ഫാക്ടംഫോസിന്റെ ഉൽപ്പാദനം സർവകാല റെക്കോഡിലെത്തി; 8.45 ലക്ഷം ടൺ. അമോണിയം സൾഫേറ്റിന്റെ ഉൽപ്പാദനം 2.21 ലക്ഷം ടണ്ണായും ഉയർന്നു. ഈ കാലയളവിൽ 8.35 ലക്ഷം ടൺ ഫാക്ടംഫോസും 2.36 ലക്ഷം ടൺ അമോണിയം സൾഫേറ്റുമാണ് ഫാക്ട് വിറ്റഴിച്ചത്. കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. ജൈവവളത്തിന്റെ വിൽപ്പന ആദ്യമായി 13,103  ടണ്ണിലേക്ക് ഉയരുകയും ചെയ്തു. നടപ്പ് സാമ്പത്തികവർഷവും മികച്ച നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആദ്യ മൂന്നുമാസത്തെ പ്രകടനം ആവേശം പകരുന്നതാണെന്നും ഫാക്ട്  അറിയിച്ചു. 2020–-21 സാമ്പത്തികവർഷത്തിൽ കാപ്രോലാക്ടം ഉൽപ്പാദനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാക്ട്.   Read on deshabhimani.com

Related News