ബ്രാഹ്മിന്‍സ് പുതിയ ലോ​ഗോ പുറത്തിറക്കി



കൊച്ചി സുഗന്ധവ്യഞ്ജന, -പലഹാരപ്പൊടി ബ്രാൻഡായ ബ്രാഹ്മിൻസ് പുതിയ ലോഗോയും പാക്കേജ് ഡിസൈനും അവതരിപ്പിച്ചു. തൊടുപുഴയിലെ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബ്രാഹ്മിൻസ് ഫുഡ്‌സ് മാനേജിങ്‌ ഡയറക്ടർ വി വിഷ്ണു നമ്പൂതിരിയും എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണുവും ചേർന്ന് പുതിയ ലോഗോയും  ​ പ്രധാന ഉൽപ്പന്നമായ സാമ്പാർപ്പൊടിയുടെ പുതിയ പാക്കേജും പ്രകാശനം ചെയ്തു. സാമ്പാർപ്പൊടി പാക്കേജിലെ മാറ്റം ഘട്ടംഘട്ടമായി മറ്റ് ഉൽപ്പന്നങ്ങളിലും വരുമെന്ന് വിഷ്ണു നമ്പൂതിരി പറഞ്ഞു. ബ്രാഹ്മിൻസിന്റെ നാലാമത് ഫാക്ടറി തൊടുപുഴയ്ക്കടുത്ത പൈങ്ങോട്ടൂരിൽ ജനുവരിയിൽ ഉൽപ്പാദനമാരംഭിക്കുമെന്ന് ശ്രീനാഥ് വിഷ്ണു പറഞ്ഞു. 10 ഏക്കർ വിസ്തൃതിയിൽ ആറു കോടി നിക്ഷേപത്തിലാണ് ആധുനിക ഓട്ടോമാറ്റിക് സംവിധാനങ്ങളോടെ പുതിയ ഫാക്ടറി ഒരുങ്ങുന്നത്.  ഇവിടെ ഉൽപ്പാദനം ആരംഭിക്കുന്നതോടെ ബ്രാഹ്മിൻസിന്റെ ഉൽപ്പാദനശേഷി പ്രതിവർഷം 12,000 ടണ്ണാകും. വിക്ടർ ബ്രാൻഡിൽ കാപ്പിയുടെ പുതിയ വകഭേദങ്ങൾ വിപണിയിലെത്തിക്കാനും ​ഗ്രൂപ്പിന് പദ്ധതിയുണ്ട്.   Read on deshabhimani.com

Related News