അസറ്റ് ഹോംസിന് മൂന്ന് സിഐഡിസി ദേശീയ പുരസ്‌കാരങ്ങള്‍



ന്യൂഡൽഹി> പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന് മൂന്ന് സിഐഡിസി ദേശീയ പുരസ്‌കാരങ്ങള്‍. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സിഐഡിസി (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് കൗണ്‍സില്‍) നല്‍കുന്ന പതിനാലാാമത് സിഐഡിസി വിശ്വകര്‍മ അവാര്‍ഡ്സില്‍ മൂന്ന് വിഭാഗങ്ങളില്‍ അസറ്റ് ഹോംസ് പുരസ്‌കാരങ്ങള്‍ നേടി. ഏറ്റവും മികച്ച പ്രൊഫഷനലി മാനേജ്ഡ് കമ്പനികള്‍ക്കുള്ള അവാര്‍ഡില്‍ അസറ്റ് ഹോംസ് രണ്ടാം സ്ഥാനം നേടി. ഏറ്റവും മികച്ച നിര്‍മാണ പദ്ധതി വിഭാഗത്തില്‍ എറണാകുളം മരടിലെ അസറ്റ് രംഗോലി ഒന്നാം സ്ഥാനം നേടിയപ്പോള്‍ നിര്‍മാണരംഗത്തെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സൗഹാര്‍ദം എന്ന വിഭാഗത്തില്‍ അസറ്റ് ഹോംസിന്റ പാര്‍പ്പിട പദ്ധതിയായ എറണാകുളത്തെ അസറ്റ് മൂണ്‍ ഗ്രേസ് രണ്ടാം സ്ഥാനം നേടി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സിഐഡിസി ചെയര്‍മാന്‍ ഡോ. എസ് പി റാണയും ജൂറി ചെയര്‍മാന്‍ പ്രദീപ് ഭാര്‍ഗവ ഐഎഎസും (റിട്ട.) അവാര്‍ഡുകള്‍ സമ്മാനിച്ചു. അസറ്റ് ഹോംസിനു വേണ്ടി ഐടി വിഭാഗം ജിഎം ഡെറില്‍ ജോണ്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.   Read on deshabhimani.com

Related News