അന്താരാഷ്ട്ര വ്യാപാരമേള മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു



ന്യൂ ഡൽഹി> കേരളത്തിന്റെ സാംസ്കാരിക സവിശേഷതകളും തനത് ഉല്പന്നങ്ങളും ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നതിന്ഏറ്റവും നല്ല അവസരമാണ് അന്താരാഷ്ട്ര വ്യാപാരമേള വഴി ലഭിക്കുന്നതെന്ന് വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീ ന്ദ്രൻ. കേരള വാസ്തുകലയുടെ തനത് മാതൃകയും വൈദേശിക വ്യാപാരത്തിന്റെ പ്രതീകമായ ഉരുവും ആശയ കേന്ദ്രികൃതമായി ചിട്ടപ്പെടുത്തിയിരിക്കുന്ന സ്റ്റാളുകളും സന്ദർശകർക്ക് നൽകുന്നത് കേരളത്തിലെത്തിയ പ്രതീതിയാണെന്ന് മന്ത്രി പറഞ്ഞു.വിവിധ സംസ്ഥാനങ്ങൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും മൗലീകമായ ഡിസൈനിലും ആശയത്തിലും പവിലിയിൻ സാക്ഷാത്കരിച്ചിരിക്കുന്നത് കേരളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള പവിലിയിനിൽ ഒരുക്കിയിരിക്കുന്ന എല്ലാ സ്റ്റാളുകളും കലാകാരൻമാരേയും സന്ദർശിക്കുകയും വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു അദ്ദേഹം.  കേരളത്തനിമയുള്ള പവിലിയിൽ ഒരുക്കുന്നതിന് പ്രയത്നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. Read on deshabhimani.com

Related News