VIDEO - പ്രതിപക്ഷ ആരോപണങ്ങൾ തെറ്റെന്ന് തെളിയുന്ന കോടതി ഉത്തരവ്: മുഖ്യമന്ത്രി



സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തരുതെന്നടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ തെറ്റാണെന്ന്‌ കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉത്തരവ്‌ സാധാരണ ഗതിയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം തെറ്റാണെന്ന്‌ പറയുന്ന വിധിയാണ്‌. പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യങ്ങൾ ഒന്നും കോടതി സ്വീകരിച്ചില്ല. ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോകാനാണ്‌ കോടതി പറഞ്ഞത്‌. സർക്കാർ അങ്ങനെതന്നെ മുന്നോട്ട്‌ പോകും. ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ല. ഇടക്കാല ഉത്തരവ്‌ കയ്യിൽ കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News