VIDEO- വർഷങ്ങൾ പിന്നിടുമ്പോഴും മൊയാരത്ത് ശങ്കരന്റെ ഓർമകൾക്ക് വീര്യം കൂടുകയാണ്



മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും മുന്നിരയിൽ പ്രവർത്തിച്ച മൊയാരത്ത് ശങ്കരന്, കുറുമ്പ്രനാട് താലൂക്കിൽ കർഷക പ്രസ്ഥാനവും തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പിടുക്കുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്. കോൺഗ്രസ് സോഷ്യലിസ്റ്റുകാർ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതോടെ അതിന്റെ മുൻനിര പ്രവർത്തനങ്ങളിൽ മൊയാരമുണ്ടായിരുന്നു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായി കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത മൊയാരത്ത്, ബൂർഷ്വാ ഭൂപ്രഭു വർഗ്ഗത്തിന്റെ പ്രതിനിധികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാണുയർത്തിയത്. എല്ലാവിഭാഗത്തിലും പെട്ട ബഹുജനങ്ങളെ കമ്മ്യൂണിസറ്റ് പ്രസ്ഥാനവുമായി അടുപ്പിക്കുന്ന പ്രവർത്തനങ്ങളില് വ്യാപൃതനായ മൊയാരത്ത് ശങ്കരനെ കോൺഗ്രസ്സിന്റെ കുറുവടി സംഘം മർദ്ദിച്ച് ജീവച്ഛവമാക്കുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമരഭടനായി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ വളർന്നുവന്ന മൊയാരത്തിനെ സ്വാതന്ത്ര്യാനന്തര കോൺഗ്രസ് പ്രസ്ഥാനത്തിന് സഹിക്കാൻ കഴിഞ്ഞില്ല. ജന്മി ബൂർഷ്വാ രാഷ്ട്രീയത്തിൽ നിന്ന് തൊഴിലാളിവർഗ്ഗത്തെയും മറ്റ് അധ്വാനിക്കുന്ന ബഹുജനങ്ങളെയും ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളർത്തിയെടുക്കാനുള്ള കഠിനമായ പ്രയത്നങ്ങൾക്കിടയിലാണ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷിയാവുന്നത്. 1948ന്റെ പുകപടലങ്ങളിൽ  മൊയാരത്ത് ശങ്കരൻ കണ്ണൂർ സെൻട്രൽ ജയിലിൽ അന്ത്യശ്വാസം വലിച്ചു. ഒഞ്ചിയത്തിന്റെ ചോരപ്പാടുകൾ മായുന്നതിന് മുമ്പ്, കുറുമ്പ്രനാട് താലൂക്കിലെ കർഷകപ്രസ്ഥാനത്തിന്റെ നായകനും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ മൊയാരത്തെ കോൺഗ്രസ്സിന്റെ ബൂർഷ്വാ- ഭൂപ്രഭു ഭരണം ഇല്ലായ്മചെയ്തു. മർദ്ദിതരും ചൂഷിതരുമായ ജനങ്ങളുടെ മോചനത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു  മൊയാരത്തിന്റേത്   Read on deshabhimani.com

Related News