VIDEO - നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയം : ഡോ. ദീപക് പദ്‌മനാഭൻ സംസാരിക്കുന്നു



നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയ സാമൂഹ്യ വശങ്ങളെപ്പറ്റി വിശദമാക്കുകയാണ്‌  ഡോ. ദീപക് പദ്‌മനാഭൻ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ട് നമ്മുടെ ജീവിതം ആകെ മാറ്റിമറിച്ചതിൽ ഇന്റെര്നെറ്റിനും അതിലൂടെ നമ്മിലേക്കെത്തിയ നിർമ്മിതബുദ്ധി സാങ്കേതികവിദ്യയ്ക്കും വലിയ പങ്കുണ്ട്. ഇത്തരം സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ നാം പലപ്പോഴും അവയുടെ രാഷ്ട്രീയ സാമൂഹിക വശങ്ങളെക്കുറിച്ചും വിമര്ശനബുദ്ധിയോടെ പരിശോധിക്കാൻ മുതിരാറില്ല. കഴിഞ്ഞ അഞ്ചു പത്തു വർഷങ്ങൾക്കിടയിൽ, പ്രത്യേകിച്ചും 2016 അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സമൂഹമാധ്യമങ്ങളുടെ സ്വാധീനം പഠനവിധേയമാക്കിയത് മുതൽ, നിർമ്മിതബുദ്ധിയെക്കുറിച്ചുള്ള ഇഴകീറിയുള്ള രാഷ്ട്രീയ വിശകലനങ്ങൾ മുഖ്യധാരയിലുണ്ട്. നിർമ്മിതബുദ്ധിയുടെ നൈതികത, അഥവാ AI ethics, ഇന്ന് അതിവേഗം വളരുന്ന ഒരു ബഹുവിഷയ (multidisciplinary)  ഗവേഷണമേഖലയാണ്.  നിർമ്മിതബുദ്ധിയെ ലളിതമായി വിവരിക്കുകയും, അത് നമ്മുടെ ഇന്നത്തെ ജീവിതത്തിൽ - ഗൂഗിൾ, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു സാധാരണ പൗരന്റെ വ്യക്തിജീവിതത്തിൽ - ചെലുത്തുന്ന രാഷ്ട്രീയമായ സ്വാധീനവും പരിശോധിക്കുകയിനിവിടെ ചെയ്യുന്നത്.  ഡോ. ദീപക് പദ്മനാഭൻ യു. കെ. യിലെ ബെല്ഫാസ്റ്റിലുള്ള ക്യുഎൻസ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് അസ്സോസിയേറ്റ് പ്രൊഫസർ ആണ്. കൊച്ചി സർവകലാശാലയി‌ൽനിന്ന് ബിരുദവും, ഐ ഐ ടി മദ്രാസിൽനിന്നും ബിരുദാനന്തര ബിരുദവും പി എച് ഡി യും കരസ്ഥമാക്കിയിട്ടുള്ള ദീപക് നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ടു നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളും മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ രാഷ്ട്രീയം എന്നതാണ് ദീപക്കിന്റെ ഇപ്പോഴുള്ള പ്രധാന ഗവേഷണമേഖല. ഗവേഷണപ്രസിദ്ധീകരണങ്ങൾക്കു പുറമെ മലയാളത്തിലെ സമകാലിക പ്രസിദ്ധീകരണങ്ങളിൽ സാങ്കേതികവിദ്യകളുടെ രാഷ്ട്രീയത്തെക്കുറിച്ചു എഴുതാറുണ്ട്. Read on deshabhimani.com

Related News