പാട്ടുംപാടി യുട്യൂബ‌്



പാട്ടുംപാടി വന്ന നിരവധി ആപ്ലിക്കേഷനുകൾ ഹിറ്റായിക്കൊണ്ടിരിക്കുന്ന കാലത്ത‌് തങ്ങളെന്തിന‌് വെറുതെയിരിക്കണം എന്നാണ‌് യുട്യൂബ‌് അധികൃതർ പറയുന്നത‌്. ഏതുസംഗീതവും ആസ്വദിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവിനെ മുതലാക്കാനാണ‌് മ്യൂസിക‌് ആപ്ലിക്കേഷനുമായി യുട്യൂബുമെത്തിയത‌്. ബോളിവുഡ് സംഗീതം മാത്രമല്ല  പ്രാദേശിക ഭാഷകളിലെ ഗാനങ്ങളും യുട്യൂബിന്റെ ആപ്പിലുണ്ട‌്. പരസ്യങ്ങളില്ലാതെ സംഗീതം ആസ്വദിക്കണമെന്നുള്ളവർക്ക് പ്രതിമാസം 129 രൂപ നൽകണം. ഫ്‌ലൈനിൽ ഡൗൺലോഡ് ചെയ്യണമെങ്കിൽ മാസം 99 രൂപ നൽകിയാൽ മതി.  100 ഗാനംവരെ ഇങ്ങനെ ഡൗൺലോഡ‌് ചെയ്യാം. എന്തായാലും ലക്ഷ്യം പണം തന്നെയാണ‌്. ഒരുമാസംമുമ്പ‌് ഇന്ത്യയിലെത്തിയ  ആമസോൺ മ്യൂസിക്കിന്റെ ജനപ്രിയത കണ്ടാണ‌് യുട്യൂബും രംഗത്തെത്തിയത‌്. സ്‌ട്രീമിങ് സംഗീതവുമായി ഇന്ത്യയിൽ ആദ്യമെത്തിയത് ആപ്പിൾ മ്യൂസിക്ക് ആയിരുന്നു.  പിന്നീട‌് ആമസോൺ മ്യൂസിക്ക് എത്തി. ഐഡിയ, എയർടെൽ, ജിയോ പോലെയുള്ള മൊബൈൽ സേവനദാതാക്കളും  സ്‌ട്രീമിങ് സംഗീതം നൽകുന്നുണ്ട്.  Read on deshabhimani.com

Related News