‘‘ഉണരുണരുണരോ വനിതാ സമത്വ നിനവിവിടുണരുണരോ’’‐ വനിതാ മതിൽ ശീർഷക ഗാനം പുറത്തിറങ്ങി Video



കൊച്ചി > നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ജനുവരി ഒന്നിന്‌ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ശീർഷകഗാനം പുറത്തിറങ്ങി. ‘‘ഉയരുയരുയരോ ഉണരുണരുണരോ’’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ കവി പ്രഭാവർമ്മയുടേതാണ്‌. സരിതാ റാം ആലപിച്ചിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത്‌ മാത്യു ഇട്ടിയാണ്‌. കേരളത്തിന്റെ നവോഥാന പാരമ്പര്യവും വിവിധ മേഖലകളിലെ സ്‌ത്രീകളുടെ മുന്നേറ്റവും വിളിച്ചോതുന്നതാണ്‌ ഗാനത്തിന്റെ ദൃശ്യവൽക്കരണം. വിവിധമേഖലകളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. മാറുമറയ്‌ക്കാൻ അവകാശം നേടിയതും മറക്കുടയും കല്ലുമാലയുമടക്കമുള്ള അനാചാരങ്ങളെ സ്‌ത്രീ മുന്നേറ്റങ്ങളിലൂടെ തകർത്തെറിഞ്ഞതുമായ ചരിത്രം ഓർമ്മിപ്പിക്കുന്ന വരികൾ ഇരുണ്ട കാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ കേരളത്തിലെ സ്‌ത്രീകൾ മതിലായി ചെറുക്കുമെന്നും പ്രഖ്യാപിക്കുന്നു. Read on deshabhimani.com

Related News