ഗായകൻ റോഷന്‌ സ്‌നേഹോപഹാരമായി വൈൻ സിനിമയിലെ ഗാനം



കൊച്ചി> സഹീർ അബ്ബാസ് സംവിധാനം ചെയ്യുന്ന വൈൻ എന്ന സിനിമയിലെ ചെന്താമരേ എന്ന് തുടങ്ങുന്ന ഗാനം  പ്രണയദിനത്തിൽ പ് സുരേഷ് ഗോപിയും മഞ്ജു വാര്യറും ഒപ്പം മലയാള സിനിമാമേഖലയിലെ നൂറ്റിയൊന്ന് പ്രതിഭകളും -ചേർന്ന്‌ റിലീസ്‌ ചെയ്‌തു. അനുമോളും രാഹുൽമാധവും പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിലെ ഈ ഗാനം പിന്നണിഗായകൻ റോഷന്റെ ജീവിതത്തിലേക്കും സംഗീത ലോകത്തേക്കും ഉള്ള  തിരിച്ചുവരവായി  ആഘോഷിക്കുകയായിരുന്നു മലയാള സിനിമാ ലോകം . കഴിഞ്ഞ വർഷം കണ്ണൂരിൽ ഒരു വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് മൂന്നുമാസത്തോളം ഓർമ്മപോലും നഷ്ടപ്പെട്ട് ആശുപത്രികിടക്കയിലായ റോഷന്  ഒരു തിരിച്ചുവരവ് ഒരുക്കാൻ റോഷന്റെ സുഹൃത്തുക്കൾ ചേർന്നാണ് ഒരു സ്നേഹോപഹാരമായി ഈ ഗാനം ഒരുക്കിയത്. സുരേഷ് ഗോപി മഞ്ജു വാര്യർ , കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ശരത്ത് തുടങ്ങി ഇന്ത്യൻ സിനിമയിലെ അമൂല്യ പ്രതിഭകളും, കൂടെ മലയാളി പിന്നണി ഗായകരും സിനിമാ താരങ്ങളും ചേർന്ന് ചെന്താമരേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ #welcomebackroshan എന്ന ഹാഷ് റ്റാഗോട് കൂടി പുറത്തിറക്കുകയായിരുന്നു. വായ്‌ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ഷാനൂബർ ലെന താജ്, ഗീത മനു, ആന്റെ ജയചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ, അനുമോൾ രാഹുൽ മാധവ്, സഞ്ജു ശിവറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽ നാഥ് കഥയും തിരക്കഥയും എഴുതിയ  ചിത്രത്തിന്റെ ഛായാഗ്രാഹണം  അബ്ദുൽ റഹീം, ചിത്രസംയോജനം ദിലീപ് ഡെന്നിസ്, സംഗീത സംവിധാനം മിഥുൻ ഈശ്വർ എന്നിവരാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർമമ്മൂട്ടി തന്റെ  ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ റിലീസ്‌ ചെയ്‌തത്‌. Read on deshabhimani.com

Related News