പാട്ട് കാണുമ്പോൾ



ഗാനചിത്രീകരണത്തെപ്പറ്റി... ശ്രീഹരി ശ്രീധരൻ എഴുതുന്നു പാട്ട് കാണുക എന്നത് പാട്ട് കേൾക്കുക എന്ന പോലെ അച്ചടക്കമാവശ്യപ്പെടുന്ന ഒരു ആസ്വാദനപദ്ധതിയാണെന്ന് ഒരു അഭിമുഖത്തിൽ ഗായകൻ ജി.വേണുഗോപാൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീർത്തും ശരിയാണത്. സംഗീതത്തോടൊപ്പം അനുവാചകനെയും നടത്തിക്കുവാൻ വിഷ്വലുകൾക്ക് സാധിക്കുമ്പോഴേ അത്തരം ആസ്വാദനം സാധ്യമാകൂ എന്ന് മാത്രം. എന്നാൽ കാഴ്ചക്കാരനെ വെല്ലുവിളിക്കും വിധം പാട്ടിനെ ചിത്രീകരിച്ച് ചിത്രവധം ചെയ്യാൻ ചിലർക്ക് പ്രത്യേക കഴിവുണ്ടെന്നും കാണണം. 'അകലെ അകലെ നീലാകാശം' (ചിത്രം:മിടുമിടുക്കി, രചന: ശ്രീകുമാരൻ തമ്പി,സംഗീതം: ബാബുരാജ്, പാടിയത്:യേശുദാസ്,എസ ജാനകി) എന്ന പഴയ ചലച്ചിത്രഗാനം പലരും ഉദാഹരിക്കാറുണ്ട്. ഉഗ്രൻ എന്ന് സംബോധന ചെയ്യാവുന്ന സംഗീതം. ഉച്ചസ്ഥായിയിൽ ആരംഭിച്ച് തീരുവോളം കേൾവിക്കാരനെ കുരുക്കിയിടുന്ന അനുഭവം. എന്നാൽ ഈ ഗാനരംഗം  കാണാമെന്ന് കരുതിയാലോ? കടൽത്തീരം. പാറക്കെട്ട്. സ്ക്രീനിന്റെ ഇടതുവശത്തൂടെ ഓടി വരുന്ന സത്യൻ. വലതുവശത്തൂടെ ശാരദ. ചിരി. ചിരിയോ ചിരി. ഓട്ടം. ചിരി. Read on deshabhimani.com

Related News