വിനീത് ശ്രീനിവാസന്‍ ചിത്രം ഒരു സിനിമാക്കാരന്റെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിച്ചു



കൊച്ചി >  വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു സിനിമാക്കാരന്‍'ന്റെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിച്ചു. വിജയ് ബാബു, രേഷ്മ രാജൻ, ലാല്‍ ജോസ്, ലിയോ തദേവൂസ്, സ്നേഹ ശ്രീകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ബിജിബാലാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനരചന റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ ബി കെ. ഒരു സിനിമാക്കാരന്റെ  ഓഡിയോ ലോഞ്ച് കാണുവാന്‍: ലിയോ തദേവൂസ് സംവിധാനം നിര്‍വഹിക്കുന്ന ഒരു സിനിമാക്കാരനില്‍ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കര്‍, ഗ്രിഗറി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ചിത്രത്തിന്റെ  ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. Read on deshabhimani.com

Related News