വിനീത് ശ്രീനിവാസന്‍ ചിത്രം 'അരവിന്ദന്റെ അതിഥികള്‍' ഓഡിയോ ജൂക്ക്‌ബോക്‌സ് യൂ ട്യൂബില്‍ റിലീസ് ചെയ്‌തു



കൊച്ചി >   ശ്രീനിവാസന്‍ വിനീത് ശ്രീനിവാസന്‍ ചിത്രം അരവിന്ദന്റെ അതിഥികളുടെ ഓഡിയോ ജൂക്ക്‌ബോക്‌സ് യൂ ട്യൂബില്‍ റിലീസ് ചെയ്തു. മ്യൂസിക്24*7 ആണ് ഗാനങ്ങള്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന അഞ്ച് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. നാല് ഗാനങ്ങള്‍ ഹരിനാരായണന്‍ ബി കെയും ഒന്ന് മനു മഞ്ജിത്തും രചിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസന്‍, ആന്‍ എമി, മിഥുന്‍ ജയരാജ്, മേഘ ജോസ്‌കുട്ടി, ലിയാ സൂസന്‍ വര്‍ഗീസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആല്‍ബം ഐട്യൂ ണ്‍സിന്റെ ഇന്ത്യന്‍ പ്രാദേശിക ഗാനങ്ങളുടെ പട്ടികയില്‍  ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളില്‍  നിഖില വിമല്‍, അജു വര്‍ഗീസ്, സലിം കുമാര്‍, ഉര്‍വശി, ശാന്തി കൃഷ്ണ, കെപിഎസി ലളിത എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. കഥ രാജേഷ് രാഘവനാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമും നിര്‍വഹിച്ചിരിക്കുന്നു.  പതിയാര എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറു കളില്‍ പ്രദീപ് കുമാര്‍ പതിയാരയും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ചിത്രം ഏപ്രില്‍ 27ന് തീയേറ്ററുകളില്‍ എത്തും. ഗാനങ്ങള്‍ 1. ആനന്ദമേ പാടിയത്: ആന്‍ എമി ഗാനരചന: ഹരിനാരായണന്‍ ബി കെ സംഗീതം: ഷാന്‍ റഹ്മാന്‍ 2. എന്തെ കണ്ണാ പാടിയത്: മേഘ ജോസ്‌കുട്ടി ഗാനരചന: ഹരിനാരായണന്‍ ബി കെ സംഗീതം: ഷാന്‍ റഹ്മാന്‍ 3. കൃപാകാരി ദേവി പാടിയത്: മിഥുന്‍ ജയരാജ് ഗാനരചന: മനു മഞ്ജിത്ത് സംഗീതം: ഷാന്‍ റഹ്മാന്‍ 4. കണ്ണേ തായ് മലരേ പാടിയത്:  മിഥുന്‍ ജയരാജ് ഗാനരചന: ഹരിനാരായണന്‍ ബി കെ സംഗീതം: ഷാന്‍ റഹ്മാന്‍ 5. രാസാത്തി പാടിയത്:  വിനീത് ശ്രീനിവാസന്‍ ഗാനരചന:  ഹരിനാരായണന്‍ ബി കെ സംഗീതം: ഷാന്‍ റഹ്മാന്‍   Read on deshabhimani.com

Related News