ഒരിടവേളയ്ക്ക് ശേഷം വൈക്കം വിജയലക്ഷ്മി മലയാളത്തിലേക്ക്



കൊച്ചി:  ലോക്ഡൗണിനെ ആസ്പധമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന റൂട്ട്മാപ്പിൽ "ലോക്ക്ഡൌൺ അവസ്ഥകൾ" എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. നീണ്ട ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ പുതിയ പാട്ടുമായ് എത്തുന്ന സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി. ഈ പാട്ടിൽ വളരെ പ്രതീക്ഷയുണ്ടെന്നു വിജയലക്ഷ്മി പറയുന്നു.   രജനീഷ് ചന്ദ്രന്റെ വരികൾക്ക് പ്രശാന്ത് കർമ്മ ഈണം നൽകിയ ചിത്രത്തിലെ ഈ ഗാനത്തിനെ റൂട്ട് മാപ്പിന്റെ ട്രൈലർ ഇൻവിറ്റേഷൻ സോങ് ആയിട്ടാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.  മക്ക്ബൂൽ സൽമാൻ, സിൻസീർ, ആനന്ദ് മൻമദൻ, സുനിൽ സുഖധ, സംവിധായകൻ ഡിജോ ജോസ് ആന്റനി, ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധർ, ഗോപു കിരൺ തുടങ്ങി വലിയ ഒരു താരനിര റൂട്ട്മാപ്പിലണി നിരക്കുന്നുണ്ട്. ചെന്നൈയിലും, ചൈനയിലും, തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ അവസാന ജോലികൾ പുരോഗമുക്കുന്നു. വാർത്ത പ്രചരണം സുനിത സുനിൽ Read on deshabhimani.com

Related News