ഉദാഹരണം സുജാത; മഞ്ജു ചിത്രത്തില്‍ അരിസ്റ്റോ സുരേഷിന്റെ കിടിലന്‍ പാട്ട്



മഞ്ജു വാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാത ഈ മാസം അവസാനം റിലീസിന് ചെയ്യാനിരിക്കെ, ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നാടന്‍ പാട്ട് ശൈലിയിലുള്ള ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അരിസ്റ്റോ സുരേഷ് തന്നെ. ഗോപി സുന്ദറിന്റേതാണ് ആശയം. ഫാന്റം പ്രവീണ്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവീന്‍ ഭാസ്‌ക്ര്‍ തിരക്കഥയെഴുതിയിരിക്കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.   Read on deshabhimani.com

Related News