തൊണ്ടിമുതലും ദൃക്‌സാക്ഷിയും: ആദ്യ ഗാനം എത്തി / VIDEO



കൊച്ചി > മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ടീം ഒത്തുചേരുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. 'കണ്ണിലെ പൊയ്ക' എന്നു തുടങ്ങുന്ന ഗാനം ശനിയാഴ്ചയാണ് റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം. ഉര്‍വശി തിയറ്റഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഒരു മാലമോഷണ കേസുമായി ബന്ധപ്പെട്ടു പോലിസ് സ്റ്റേഷനിലെത്തുന്നവരുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ നീങ്ങുന്ന സിനിമയില്‍ വിവിധ തസ്തികകളില്‍ സര്‍വീസിലുള്ള 24 പോലിസ് ഉദ്യോഗസ്ഥരും വേഷമിടുന്നു. പുതുമുഖം നിമിഷയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, വെട്ടുകിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. സജീവ് പാഴൂരാണ് രചന . മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ ശ്യാം പുഷ്ക്കരന്‍ ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിയ്ക്കുന്നു. സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് നിര്‍മാണം. ഗാനങ്ങള്‍ റഫീക്ക് അഹമ്മദ് എഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. കിരണ്‍ ദാസ് എഡിറ്റിങ്ങും ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിയ്ക്കുന്നു. നീ കൊ ഞാ ചായ്ക്ക് ശേഷം സന്ദീപ് സേനനും അനീഷ് എം.തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണില്‍ റംസാനോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തും. Read on deshabhimani.com

Related News