പി. കെ മേദിനി ആലപിച്ച ഗാനം റിലീസായി



കൊച്ചി: ദേശീയ സ്വാതന്ത്ര്യത്തിനും മനുഷ്യവിമോചനത്തിനും വേണ്ടി ജീവിതകാലം മുഴുവൻ നിസ്വാർത്ഥവും സംഗീതാത്മകവും ത്യാഗോജ്ജ്വലവുമായ പോരാട്ടജീവിതം നയിച്ച സർവ്വാദരണീയയായ പി.കെ. മേദിനി തന്റെ എൺപത്തിയെട്ടാം വയസ്സിൽ പുതുതലമുറയ്ക്കു വേണ്ടി പാടിയ പാട്ട് റീലീസായി. പ്രകൃതിയും നന്മകളും സമൃദ്ധിയോടെ പുലരുവാനും തിന്മകളെ അകറ്റുവാനും വേണ്ടി മന:സാക്ഷികള തൊട്ടുണർത്തുന്ന ഒരത്യപൂർവ്വ സന്ദേശ ഗാനം അനിൽ വി  നാഗേന്ദ്രൻ  സംവിധാനം ചെയ്യുന്ന "തീ " എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയതാണ്. സ്കൂളുകളിലും കോളേജുകളിലും ഗ്രന്ഥശാലകളിലും വായനശാലകളിലും സാംസ്ക്കാരിക - പരിസ്ഥിതി -  സന്നദ്ധ സംഘടകളിലും മറ്റും നടത്തുന്ന പരിപാടികളിൽ പാടാനും ഏറ്റുപാടാനും കഴിയുന്ന തരത്തിലാണ് ഈ ഗാനം ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് അനിൽ വി.നാഗേന്ദ്രൻ പറഞ്ഞു. പി.കെ. മേദിനിയും ഗായകരും ഗാനരംഗത്തിൽ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു.  പ്രതിഭാശാലിയായ ഗായകൻ കലാഭവൻ സാബുവാണ് മേദിനിക്കൊപ്പം പാടുന്നത്. സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ സമൂഹഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കരുനാഗപ്പള്ളി ഗവണ്മെന്റ് മോഡൽ സ്ക്കൂളിലെ കുട്ടികളും പിന്നണി ഗായികമാരായ ശുഭ രഘുനാഥ്, കെ.എസ്. പ്രിയ, കുമാരി വരലക്ഷ്മി തുടങ്ങിയവരും കൂടെ പാടുന്നുണ്ട്. അനിൽ വി. നാഗേന്ദ്രനാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചത്. ഓർക്കസ്ട്രേഷൻ അഞ്ചൽ ഉദയകുമാർ. സ്വാതന്ത്ര്യ ഗീതങ്ങളുടെയും വിപ്ലവ ഗാനങ്ങളുടെയും ലോകത്ത് മുക്കാൽ നൂറ്റാണ്ടിന്റെ ത്യാഗോജ്ജ്വലപാരമ്പര്യമുള്ള ഏക വനിതയെന്നു വിശേഷിപ്പിക്കാവുന്ന, കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി ഏവരും ബഹുമാനിക്കുന്ന, കേരളത്തിന്റെ അഭിമാനമായ പി.കെ. മേദിനിയുടെ ഈ ഉണർത്തു പാട്ട് മലയാള  സിനിമയക്ക് അഭിമാനമാണ്. യൂ ക്രിയേഷന്‍സും വിശാരദ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായകനായി യുവ എം.എല്‍.എ. മുഹമ്മദ് മുഹസ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു. 'വസന്തത്തിന്റെ കനല്‍വഴികളില്‍'ശ്രദ്ധേയനായ  ഋതേഷ് ഇതിൽ അതിശക്തനായ വില്ലനാകുന്നു.ഇന്ദ്രൻസ്, പ്രേംകുമാര്‍, വിനുമോഹന്‍, രമേഷ് പിഷാരടി, അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ.ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്,സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനുപുറമെ കെ. സുരേഷ് കുറുപ്പ്, എക്‌സ് എം.പി. കെ. സോമപ്രസാദ് എം.പി., സി.ആര്‍. മഹേഷ് എം.എല്‍.എ., ആര്‍ട്ടിസ്റ്റ് സുജാതന്‍, പിന്നണിഗായ കന്‍ ഉണ്ണിമേനോന്‍, നാസര്‍ മാനു, ഡോള്‍ഫിന്‍ രതീഷ്, സൂസന്‍ കോടി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രജു ജോസഫ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ.കുട്ടപ്പന്‍, അനില്‍ വി.നാഗേന്ദ്രന്‍ എന്നിവര്‍ ഈണമിട്ട ഗാനങ്ങള്‍ ഉണ്ണിമേനോന്‍, ശ്രീകാന്ത്, സി.ജെ കുട്ടപ്പന്‍, പി.കെ. മേദിനി,ആര്‍.കെ.രാംദാസ്,  രജു ജോസഫ്, കലാഭവന്‍ സാബു, മണക്കാട് ഗോപന്‍, റെജി കെ.പപ്പു സോണിയ ആമോദ്, ശുഭ, കെ.എസ്.പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകള്‍), അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ ആലപിക്കുന്നു. പശ്ചാത്തലസംഗീതം- അഞ്ചല്‍ ഉദയകുമാര്‍, ക്യാമറ- കവിയരശ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തികേയന്‍, എഡിറ്റിംഗ്- ജോഷി എ.എസ്, കെ. കൃഷ്ണന്‍കുട്ടി, മേക്കപ്പ്- ലാല്‍ കരമന, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംഘട്ടനം- ബ്രൂസ്‌ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍- സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനര്‍- എന്‍.ഹരികുമാര്‍, വിഷ്വല്‍ എഫക്ട്‌സ്- മുരുകേഷ് വരണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മലയമാന്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്. Read on deshabhimani.com

Related News