വൈറലായ 'പൂമരം' ഗാനം ഒരു കോടിയിലധികം വ്യൂസ് കടന്നു



കൊച്ചി > കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിലെ'പൂമരം' സോങ്ങ് വീഡിയോ ഒരു കോടിയിലധികം വ്യൂസ് നേടി. 33 ദിവസങ്ങള്‍ക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ നവംബര്‍ 18ന് റിലീസ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളും നേടി യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയും കൂടിയാണ് ഇത്. ആശാന്‍ ബാബുവും ദയാല്‍ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്. എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം'ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നു നിര്‍മ്മിച്ച 'പൂമരം' അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും. Read on deshabhimani.com

Related News