ഭാവനയും ആസിഫ് അലിയും ഒന്നിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലെ പാട്ടുകള്‍ എത്തി



കൊച്ചി > ഭാവനയും ആസിഫ് അലിയും പ്രധാനേവഷത്തില്‍ എത്തുന്ന 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' സിനിമയിലെ പാട്ടുകള്‍ റിലീസ് ചെയ്തു. അരുണ്‍ മുരളീധരനും ഡോണ്‍ വിന്‍സെന്റും മൂന്ന് ഗാനങ്ങള്‍ വീതം സംഗീതം നല്‍കിയിട്ടുണ്ട്. ഹരിനാരായണന്‍ ബി.കെയും മനു മഞ്ജിത്തുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഗുരുരാജ ഭട്ട് കട്യ രചിച്ച ഒരു കന്നഡ ഗാനവും ആല്‍ബത്തിലുണ്ട്. രോഹിത് വി എസ് ആണ് സംവിധാനം. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍: 1. വാര്‍മിന്നല്‍ പാടിയത്: ഹരിചരണ്‍ ഗാനരചന: ഹരിനാരായണന്‍ ബി.കെ സംഗീതം: അരുണ്‍ മുരളീധരന്‍ 2. ഇളമൈ പാടിയത്: ശക്‌തിശ്രീ ഗോപാലന്‍ ഗാനരചന: ഹരിനാരായണന്‍ ബി.കെ സംഗീതം: അരുണ്‍ മുരളീധരന്‍ 3. എന്താണ് മോനെ പാടിയത്: ആന്റണി ദാസന്‍ ഗാനരചന: മനു മന്‍ജിത് സംഗീതം: അരുണ്‍ മുരളീധരന്‍ 4. കാരിരുളു (കന്നഡ) പാടിയത്: അരുണ്‍ ജെയിംസ് ഗാനരചന: ഗുരുരാജ ഭട്ട് കട്യ സംഗീതം: ഡോണ്‍ വിന്‍സെന്റ് 5. തനിയെ തനിയെ പാടിയത്: സുജിത് സുരേശന്‍, ചാള്‍സ് നസാരെത്ത് ഗാനരചന: ഹരിനാരായണന്‍ ബി.കെ സംഗീതം: ഡോണ്‍ വിന്‍സെന്റ് 6. താരാരാ പാടിയത്: യാസിന്‍ നിസാര്‍ ഗാനരചന: മനു മന്‍ജിത് സംഗീതം: ഡോണ്‍ വിന്‍സെന്റ് Read on deshabhimani.com

Related News