'യാഗം' ക്രിസ്ത്യന്‍ സംഗീത ആൽബത്തിൽ സുജാത മോഹൻ ആലപിച്ച ഗാനത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു



കൊച്ചി > ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആൽബമായ 'യാഗം'ത്തിൽ സുജാത മോഹൻ ആലപിച്ച പാട്ടിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. 'കാത്തിരുന്നിട്ടും' എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഷൈനു ആർ എസ്‌ ആണ്. ശ്രീ പാർവതിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. 'യാഗം' ആൽബത്തിൽ ഷൈനു ആർ എസ്‌ സംഗീതം പകർന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രൻ, സുജാത മോഹൻ, എം ജി ശ്രീകുമാർ, ശ്രീനിവാസ്, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനർജ്ജി, ജോബ്‌ കുര്യൻ, ഗൗരി ലക്ഷ്മി, ഷൈനു ആർ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. പൂവച്ചൽ ഖാദർ, സന്തോഷ്‌ വർമ്മ, ഡി ജെ അജിത്‌ കുമാർ, രാജു ചേന്നാട്‌, ശ്രീപാർവ്വതി, അനൂപ്‌ മുകുന്ദൻ, പുഷ്പ ജയൻ എന്നിവരാണ് ഗാനങ്ങൾക്കു വരികൾ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിർമിച്ച ഈ ആൽബത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ മ്യൂസിക്247നാണ്. Read on deshabhimani.com

Related News