സ്‌റ്റാൻഡ്‌ അപ്.. സ്‌പീക്‌ അപ്പ്‌.. നെവർ ഗീവ്‌ അപ്പ്‌ .. ഗാനവുമായി ബിലുവും സയനോരയും ‐ VIDEO



കൊച്ചി> ബി ഉണ്ണികൃഷ്ണന്റേയും ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടേയും ബാനറിൽ വിധു വിൻസൻറ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമ സ്റ്റാൻഡ് അപ്പിന്റെ ആദ്യഗാനം പുറത്തിറങ്ങി.ബിലു പദ്‌മിനി നാരായണന്റെ വരികൾക്ക്‌ വർക്കിയുടെ ഈണത്തിൽ സയനോരയാണ്‌ പാടിയിട്ടുള്ളത്‌.  ടൊവിനോയുടെ  ഫേസ് ബുക്ക് പേജിലൂടെയാണ് ആദ്യഗാനം റിലീസ് ചെയ്തത്. മ്യൂസിക് ഡയറക്ടർ വർക്കി കഴിഞ്ഞ വർഷം ഐഎഫ്‌എഫ്‌കെയിൽ ശ്രദ്ധിക്കപ്പെട്ട സ്ലീപ് ലെസ്ലി എന്ന സിനിമക്ക് സംഗീതം ചെയ്തിരുന്നു. ഇപ്പോൾ സയനോരയോടൊപ്പം 'ഡിൻ ചിക് നേഷൻ എന്ന ബാൻഡ് നയിക്കുന്നു.. നിരവധി പരസ്യചിത്രങൾക്കും ഷോർട്ട് ഫിലിമുകൾക്കും സംഗീതം നൽകിയിട്ടുണ്ട്‌. ബിലു പദ്മിനി നാരായണന്റേതാണ് വരികൾ. പ്രണയത്തിലൊരു ആത്മകഥ എന്ന കവിതാ സമാഹാരവുമായി മലയാള സാഹിത്യ ലോകത്ത് തന്റേതായൊരു ഇടം സ്വന്തമാക്കിയ ബിലു  ആദ്യമായി സിനിമക്ക് വേണ്ടി എഴുതുകയാണ്..  സ്ത്രീകൾ അപൂർവ്വമായ ചലച്ചിത്ര ഗാന രംഗത്തേക്ക്  എത്തിചേർന്നിരിക്കയാണ്‌ ബിലു. സയനോരയും അനുജത്തി ശ്രുതി ഫിലിപ്പുമാണ് ഗായകർ. . കുടുക്കാച്ചി ബിരിയാണി പാട്ടുമായി സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുന്ന സയനോര ഈ സിനിമയിലെ 3 പാട്ടുകൾ പാടുന്നു.   Read on deshabhimani.com

Related News