ഇന്ത്യൻ വിപണിയിൽ തരംഗമായി സ്പോട്ടിഫൈ



ലോകത്തെ ഏറ്റവും ജനപ്രിയ മ്യൂസിക്  സേവനദാതാക്കളായ സ്‌പോട്ടിഫൈ ഇന്ത്യൻ വിപണിയിലും തരംഗമാവുന്നു.  കഴിഞ്ഞമാസം 28ന‌് ഇന്ത്യയിലെത്തിയ സ്പോട്ടിഫൈ ഒരാഴ‌്ച പിന്നിടുമ്പോൾ പത്ത‌് ലക്ഷം വരിക്കാരുമായി വലിയ മുന്നേറ്റമാണ‌് നടത്തുന്നത‌്. റിലയൻസിന്റെ ജിയോസാവൻ, ആപ്പിളിന്റെ ആപ്പിൾ മ്യൂസിക് തുടങ്ങിയ വമ്പന്മാർ വാഴുന്ന വിപണിയിലാണ‌് സ്‌പോട്ടിഫൈയുടെ ഈ കുതിപ്പ‌്. സ്പോട്ടിഫൈയുടെ ആപ്പിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 119 രൂപ എന്ന നിരക്കിൽ  പാട്ട് ആസ്വദിക്കാം. ഒരു മാസത്തെ സൗജന്യ സേവനവും സ്പോട്ടിഫൈ വാഗ്ദാനം ചെയ്യുന്നുണ്ട്. 80 ദശലക്ഷം ഉപയോക്താക്കളുള്ള ടെൻസിന്റെ ഗാനയാണ് നിലവിൽ ഇന്ത്യൻ സ്ട്രീമിങ് വിപണിയിൽ മുന്നിൽ നിൽക്കുന്നത്. സ്‌പോട്ടിഫൈക്ക് ആഗോളതലത്തിൽ മാസം 20.7 കോടി ആക്ടീവ് യൂസർമാരും 9.6 കോടി  വരിക്കാരുമുണ്ട്. ആമസോണിന്റെ പ്രൈം മ്യൂസിക്, ആൽഫബെറ്റിന്റെ ഗൂഗിൾ പ്ലേ മ്യൂസിക്, സിയോമിയുടെ ഹംഗാമ എന്നിവയും ഇന്ത്യൻ സ്ട്രീമിങ് മ്യൂസിക് വിപണിയിൽ സജീവമാണ്. Read on deshabhimani.com

Related News