ഹിമാലയത്തിലെ കശ്‌മലനിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു



കൊച്ചി > കോമഡി ത്രില്ലെര്‍ ചിത്രം ഹിമാലയത്തിലെ ക‌ശ്‌മലനിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും അരവിന്ദ് ചന്ദ്രശേഖര്‍ ഈണം പകര്‍ന്നിരിക്കുന്നു. ആദ്യത്തെ ഗാനം 'അക്കിടി' ആലപിച്ചിട്ടുള്ളത് സൂരജ് സന്തോഷ് ആണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. എം ആര്‍ വിബിന്‍ രചിച്ച 'ആലോലം' എന്ന ഗാനമാണ് രണ്ടാമത്തേത്. ആലാപനം മൃദുല വാരിയര്‍. അഭിരാം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം നിര്‍വഹിച്ച ഹിമാലയത്തിലെ കശ്‌മലനില്‍ 52 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ജെമിന്‍ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേര്‍ന്നാണ്. നന്ദു മോഹന്‍, ആനന്ദ് രാധാകൃഷ്ണന്‍, അരുണിമ അഭിരാം ഉണ്ണിത്താന്‍ എന്നിവര്‍ സംയുക്തമായാണ് 'ഓവര്‍ ദി മൂണ്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. Read on deshabhimani.com

Related News