'സെക്കണ്ട് റെയ്ന്‍'; ചെലവേറിയ മലയാള സംഗീത ആല്‍ബം പുറത്തിറങ്ങി



കൊച്ചി > മലയാള സംഗീത മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ 'സെക്കണ്ട് റെയ്ന്‍' എത്തി. വലിയ ബജറ്റില്‍ നിര്‍മിച്ച സംഗീത ആല്‍ബമാണ് സെക്കണ്ട് റെയ്ന്‍. ഏകദേശം ഇരുപത് ലക്ഷം രൂപയാണ് ആല്‍ബത്തിന്റെ ചെലവ്. ലിജോ അഗസ്റ്റിന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തില്‍ മഴയുടെ പശ്ചാതലത്തില്‍ യുവ ദമ്പതികളുടെ പ്രണയകഥ പറയുന്നു.  സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് ലിജോ അഗസ്റ്റിന്‍, അരുന്ധതി നായര്‍ എന്നിവരാണ്. സംഗീത ആല്‍ബത്തിന് ആര്‍ വേണുഗോപാലിന്റെ വരികള്‍ക്ക് വരുണ്‍ ഉണ്ണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്വേത മോഹനും രഞ്ജിത്ത് ഗോവിന്ദുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ കുമാരന്‍, പ്രിജിത് എസ് ബി എന്നിവര്‍ സംയുക്തമായി ഛായാഗ്രഹണവും ജിതിന്‍ ഡി കെ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അശ്വിന്‍ ശിവദാസ് മ്യൂസിക് പ്രോഗ്രാമിങ് നിര്‍വഹിച്ചപ്പോള്‍ ഗിറ്റാര്‍ വായിച്ചിരിക്കുന്നത് സന്ദീപ് മോഹനാണ്.  ലില്ലി മാജിക് മീഡിയയുടെ ബാനറില്‍ ലിജോ അഗസ്റ്റിന്‍ മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നു.   Read on deshabhimani.com

Related News