"സിനിമാതാരങ്ങൾക്കെതിരായ പരാമർശം അസഹിഷ്‌ണുതയുടേത്‌'; സന്ദീപ്‌ വാര്യർക്കെതിരെ മന്ത്രി കെ കെ ശൈലജ



കോഴിക്കോട് > പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിനു ഭീഷണിയുടെ സ്വരമാണെന്നു മന്ത്രി പ്രതികരിച്ചു. പരാമര്‍ശം അസഹിഷ്ണുതയുടെ പര്യായമാണെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സന്ദീപിന്റെ പ്രസ്താവന തള്ളി ബിജെപി നേതൃത്വം നേരത്തേ രംഗത്തെത്തിയിരുന്നു. പ്രതികരണം വ്യക്തിപരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണ്. പാര്‍ട്ടി നിലപാടായി കാണേണ്ടതില്ല. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോടു പകപോക്കുന്ന സമീപനം ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News