ആര്യയുടെയും സാമിന്റെയും ശബ്ദത്തില്‍ 'സഖാവിന്' പുനര്‍ജനനം, സിഎംഎസിന്റെ പശ്ചാത്തലത്തില്‍ കവിതയ്ക്ക് ദൃശ്യാവിഷ്ക്കാരവും



കോട്ടയം > സോഷ്യല്‍മീഡിയയിലൂടെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സാം മാത്യു രചിച്ച സഖാവ് കവിതയ്ക്ക് ദൃശ്യാവിഷ്ക്കാരം. സാമിന്റെയും കവിത ആലപിച്ച് ജനമനസുകളില്‍ ഇടം നേടിയ തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്സണ്‍ ആര്യദയാലും ചേര്‍ന്ന് ആലപിച്ച് സിഎംഎസ് കോളേജിന്റെ പശ്ചാത്തലത്തിലാണ് കവിതയ്ക്ക് ദൃശ്യാവിഷ്ക്കാരമൊരുക്കിയത്. സാം മാത്യുവിന്റെ കവിതകള്‍ സഖാവ് എന്ന രൂപത്തില്‍ പുസ്തകരൂപമാക്കുന്നതിന് മുന്നോടിയായി ഡിസി ബുക്ക്സാണ് കവിതയുടെ ദൃശ്യാവിഷ്ക്കാരം ചിത്രീകരിച്ചത്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള കവിത സാം മാത്യു ആണ് ആലപിച്ച് തുടങ്ങുന്നത്. സിഎംഎസില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് സാം സഖാവ് കവിത രചിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് കവിത രചിച്ചത്. അന്ന് തന്നെ ഏറെ ശ്രദ്ധനേടിയിരുന്ന കവിത ആര്യ പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കവിത സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആകുകയായിരുന്നു.   Read on deshabhimani.com

Related News