പുള്ളിക്കാരന്‍ സ്റ്റാറാ; ഗാനങ്ങള്‍ റിലീസ് ചെയ്തു



കൊച്ചി > മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം 'പുളളിക്കാരന്‍ സ്റ്റാറാ'യുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ ബി കെ, എം ആര്‍ ജയഗീത, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന നാല് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. വിജയ് യേശുദാസ്, ശ്രേയ ജയദീപ്, ആന്‍ ഏമി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ടപ്പ് ടപ്പ് (പാടിയത്: ശ്രേയ ജയദീപ്, ഗാനരചന: സന്തോഷ് വര്‍മ്മ, സംഗീതം: എം ജയചന്ദ്രന്‍), ഒരു കാവളം പൈങ്കിളി (പാടിയത്: വിജയ് യേശുദാസ്, ഗാനരചന: ഹരിനാരായണന്‍ ബി കെ, സംഗീതം: എം ജയചന്ദ്രന്‍), മാതളതേന്‍ (പാടിയത്: വിജയ് യേശുദാസ്, ഗാനരചന: വിനായക് ശശികുമാര്‍, സംഗീതം: എം ജയചന്ദ്രന്‍), കിളിവാതിലിന്‍ ചാരെ നീ (പാടിയത്: ആന്‍ ഏമി, ഗാനരചന: എം ആര്‍ ജയഗീത, സംഗീതം: എം ജയചന്ദ്രന്‍) എന്നിവയാണ് ഗാനങ്ങള്‍. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും  പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ബക്രീദ്ഓണം റിലീസായ 'പുളളിക്കാരന്‍ സ്റ്റാറാ' നിര്‍മിച്ചിരിക്കുന്നത്.   Read on deshabhimani.com

Related News