മനം നിറയ്ക്കാന്‍ മമ്മൂട്ടിയുടെ മിഠായിപ്പാട്ട്; 'പുള്ളിക്കാരന്‍ സ്റ്റാറാ' ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി



മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ' മിഠായി പൂമരത്തിന്‍മേല്‍ കണ്ടോ കണ്ടോ മിഠായി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ കുട്ടികള്‍ ആഘോമാക്കുന്ന തരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍ ആണ് സംഗീത സംവിധാനം. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.  ചിത്രത്തില്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിന് വിനോദ് ഇല്ലമ്ബള്ളിയാണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്.സെപ്തംബര്‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. Read on deshabhimani.com

Related News