'ലാല്‍ സലാം.....വിളികേള്‍ക്കു നിങ്ങള്‍ സഖാക്കളെ'; മമ്മൂട്ടി സഖാവ് അലക്‌സായി എത്തുന്ന പരോളിലെ ഗാനം കേള്‍ക്കാം



കൊച്ചി > മെഗാസ്റ്റാര്‍ മമ്മൂട്ടി സഖാവ് അലക്‌സായി വേഷമിടുന്ന പുതിയ ചിത്രം പരോളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ലാല്‍ സലാം.....ലാല്‍ സലാം..... ചുവന്ന പുലരി ഉദിക്കയായ് വിളികേള്‍ക്കു നിങ്ങള്‍ സഖാക്കളെ' എന്നു തുടങ്ങു വിപ്ലവഗാനമാണ് പുറത്തിറങ്ങിയത്. വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശരത് ആണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. മമ്മൂട്ടി കമ്യൂണിസ്റ്റ് നേതാവായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് സന്ദിതാണ്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേത്. ഇനിയ, മിയജോര്‍ജ്, സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട്, തെലുങ്ക് നടന്‍ പ്രഭാകര്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ഏപ്രില്‍ അഞ്ചിന് തീയേറ്ററുകളിലെത്തും.   Read on deshabhimani.com

Related News