ഓണത്തെ വരവേറ്റ് തിരുവോണത്തിര



ഓണത്തെ വരവേറ്റ് ടീം ക്യാ​ഗ് വോക്‌സ് "തിരുവോണത്തിര' വീഡിയോ ​ഗാനം പുറത്തിറങ്ങി. ഉയരെ, മധുരരാജ എന്നീ ചിത്രങ്ങളിലൂടെ പിന്നണി ​ഗാനരം​ഗത്ത് ശ്രദ്ധനേടിയ ​ഗായിക ക്രിസ്റ്റകലയാൺ് തിരുവോണത്തിരയുടെ സം​ഗീത സംവിധാനം. പുഷ്‌പ ഉള്‍പ്പടെ ഒട്ടനവധി ചിത്രങ്ങളില്‍ ​ഗാനമെഴുതിയ സിജു തുറവൂരിന്‍റേയും സം​ഗീത്‌ എസ് പെരേരയുടെയുമാണ് വരികള്‍. ക്രിസ്റ്റകലയും ആതിരജനകനും ചേര്‍ന്നാണ് ​ഗാനാലാപനം. സംഗീത സംവിധായകൻ ഗോപിസുന്ദറിന്‍റെ ടീം അംഗങ്ങളാണ് ഇരുവരും. നിഖില്‍ മാത്യൂസാണ് മ്യൂസിക്ക് പ്രൊഡക്ഷന്‍. അമല്‍ മിതുവാണ് റെക്കോര്‍ഡിങ് എന്‍ജിനീയര്‍. പി ആദര്‍ശാണ് ക്യാമറ. അസോസിയേറ്റ് ക്യാമറമാനായി വി എസ് ശ്രീകാന്താണ് പ്രവര്‍ത്തിച്ചത്. അല്‍ത്താഫ് അഷ്റഫാണ് കളറിങ്ങും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ ബാബുവാണ് ആര്‍ട്ട് ഡയറക്ടര്‍. ആലപ്പുഴയുടെ മനോഹാരിതയിലാണ് ചിത്രീകരണം. Read on deshabhimani.com

Related News