ഓസ്‌ട്രേലിയൻ സംഗീത ഷോയിൽ അഭിമാനമായി ജാനകി ഈശ്വർ



മെൽബൺ> ഓസ്ട്രേലിയയിലെ ഏറ്റവും ജനപ്രീതിയാർന്ന  ദി വോയ്‌സ്‌ (The Voice )സംഗീതപരിപാടിയിൽ  അഭിമാനമായി മലയാളിയായ ജാനകി ഈശ്വർ. ഓസ്ട്രേലിയൻ മലയാളികൾക്കൊപ്പം എല്ലാ മലയാളികൾക്കും അഭിമാനമായ 12 വയസുള്ള ഈ  കൊച്ചുമിടുക്കി ലോക പ്രശസ്ത ഗായകരായ ജഡ്ജസിനെ അത്ഭുതപ്പെടുത്തിയാണ്‌  മത്സരാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. ഈ   സംഗീത റിയാലിറ്റി ടി വി  ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ്‌  മെൽബണിലുള്ള ജാനകി ഈശ്വർ. തിങ്കളാഴ്ചയാണ് ചാനൽ സെവനിലെ 'വോയ് സ്  ഓസ്ട്രേലിയയുടെ' വേദിയിൽ ജാനകി പാടാൻ എത്തിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റെയും ദിവ്യയുടെയും മകളാണ് . പ്രശസ്ഥ ഗായകൻ അരുൺ ഗോപന്റെ സഹോദരൻ കൂടെയാണ് അനൂപ്. ഓഡിഷൻ റൗണ്ട് ലിങ്ക്‌ ചുവടെ https://youtu.be/bFD55oPkf8U Read on deshabhimani.com

Related News