മഹേഷിന്റെ പ്രതികാരത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു



കൊച്ചി >  ഫഹദ് ഫാസില്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247നാണ് ചിത്രത്തിന്റെ വീഡിയോ റിലീസ് ചെയ്തത്. ഇടുക്കി എന്ന തുടങ്ങുന്ന ഗാനം റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്ക് 247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:  https://www.youtube.com/watch?v=NL5bYMXCSJ0 നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍, അനുശ്രീ, സൌബിന്‍ ഷാഹിര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്ക്കരനാണ് ഈ കോമഡി എന്റര്‍റ്റെനറിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദും, ചിത്രസംയോജനവും കളറിംഗും സൈജു ശ്രീധരനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്ക് 247നാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഒപിഎം മില്‍ സിനിമാസിന്റെ  ബാനറില്‍ ആഷിഖ് അബു  നിര്‍മ്മിച്ച ചിത്രം  ഫെബ്രുവരി 5ന് തിയേറ്ററുകളില്‍  എത്തും.   Read on deshabhimani.com

Related News