മധുര സംഗീതവുമായി ഉണ്ണിമേനോന്‍; 'ഈണത്തില്‍ പാടിയ പാട്ട്' പുറത്തിറക്കി



തിരുവനന്തപുരം > ഉണ്ണിമേനോന്‍ ആലപിച്ച 'ഈണത്തില്‍ പാടിയ പാട്ട്'  റിലീസ് ചെയ്തു. അനില്‍ രവീന്ദ്രന്‍ രചിച്ച് എസ് ആര്‍ സൂരജാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗ്രീന്‍ട്യൂണ്‍സ് മ്യൂസിക്കല്‍സാണ് ഗാനം റിലീസ് ചെയ്തത്. ഓളങ്ങള്‍ താളം തല്ലുമ്പോള്‍, മാറത്തു മറുകുള്ള, ചന്ദനക്കുറിയുമായി വാ, പൂങ്കാറ്റേ പോയി ചൊല്ലാമോ, ഒരു ചെമ്പനീര്‍പ്പൂവിറുത്തു, മഴനീര്‍ത്തുള്ളികള്‍ തുടങ്ങി ഒട്ടനവധി പ്രണയഗാനങ്ങള്‍ ഉണ്ണിമേനോന്‍ ഹിറ്റുകളായിരുന്നു. ഗ്രീന്‍ ട്യൂണ്‍സിനൊപ്പം ഉണ്ണിമേനോന്‍ കൈകോര്‍ക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് പിറക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.   Read on deshabhimani.com

Related News