കിസ്മത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു



കൊച്ചി > പ്രണയത്തെ ആസ്പദമാക്കി നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘കിസ്മത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247 നാണ് കിസ്മത്തിലെ ഗാനങ്ങള്‍ റിലീസ് ചെയതത്.  മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, അന്‍വര്‍ അലി,റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സുമേഷ് പരമേശ്വന്‍, ഷമേജ് ശ്രീധര്‍, സുഷില്‍ ശ്യാം എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. 1. കിസ പാതിയില്‍ പാടിയത്: സച്ചിന്‍ ബാലു ബാക്കിങ് വോക്കഴ്സ്: സുചിത് സുരേശന്‍ & സുഷില്‍ ശ്യാം ഗാനരചന: അന്‍വര്‍ അലി സംഗീതം: സുഷിന്‍ ശ്യാം 2. നിളമണല്‍ തരികളില്‍ പാടിയത് : ഹരിശങ്കര്‍ കെ.എസ് & ശ്രേയ രാഘവ് ഗാനരചന : റഫീഖ് അഹമ്മദ് സംഗീതം : സുമേഷ് പരമേശ്വ? 3. ലോണ്‍ലിനസ്സ് പാടിയത്: ശ്രേയ രാഘവ് സംഗീതം: സുമേഷ് പരമേശ്വന്‍ 4. ചിലതുനാം പാടിയത്: മധുശ്രീ അഡിഷണല്‍ വോയിസ്: അനൂപ് ജി. കൃഷ്ണന്‍ & ഷമേജ് ശ്രീധര്‍ കോറസ്: ഗകുല്‍ ജോസഫ് & നിഹില്‍ മാത്യു ഗാനരചന: അന്‍വര്‍ അലി സംഗീതം: ഷമേജ് ശ്രീധര്‍ 5. ആനെ മദനപൂ പാടിയത്: കബീര്‍ നല്ലളം ഫീമെയില്‍ വോയിസ്: സാന്ദ്ര പരമേശ്വരന്‍ കോറസ്: അജയ് സെന്‍ & ജോജു സെബാസ്റ്റ്യന്‍ ഗാനരചന: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സംഗീതം: സുമേഷ് പരമേശ്വന്‍ 6. വിണ്ണ് ചുരന്ന പാടിയത്: നീസ എം.പി ഗാനരചന: അന്‍വര്‍ അലി സംഗീതം: സുമേഷ് പരമേശ്വര്‍ 7. കിസ്മത്ത് തീം പാടിയത്: ശ്രേയ രാഘവ് കോറസ്: അജയ് സെന്‍ & ജോജു സെബാസ്റ്റ്യന്‍ സംഗീതം: സുമേഷ് പരമേശ്വന്‍ പാട്ടുകള്‍ കേള്‍ക്കാന്‍: നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘കിസ്മത്ത്’, ഇര്‍ഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ മുസ്ളിം യുവാവിന്റെയും ഇരുപത്തെട്ടുകാരി അനിത എന്ന ദളിത് യുവതിയുടെയും പ്രണയകഥയാണ്. ഷെയിന്‍ നിഗമും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ല്‍ പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ  ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാന വേഷത്തിലെത്തുന്നു. പി. ബാലചന്ദ്രന്‍, സുനില്‍ സുഖദ, അലന്‍സിയര്‍ ലെ, സജിത മഠത്തില്‍, ജയപ്രകാശ് കുളൂര്‍, ബിനോയ് നമ്പാല, സുരഭി ലക്ഷ്മി, അനില്‍ നെടുമങ്ങാട്, ശ്രീകാന്ത് മേനോന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം ബി. അജിത് കുമാറും ജിതിന്‍ മനോഹറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷില്‍ ശ്യാമിന്റെതാണ്. മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍ കളക്ടീവ് ഫേസ് വണ്ണിന്റെ കൂടെ പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ശൈലജ മണികണ്ഠന്‍  നിര്‍മ്മിച്ച  ‘കിസ്മത്ത്’പ്രദര്‍ശനത്തിനെത്തിക്കുന്നത് എല്‍ ജെ ഫിലിംസ് പ്രെെവറ്റ് ലിമിറ്റഡ് ആണ്. ജൂലൈ 29ന് ചിത്രം തീയേറ്ററുകളിലെത്തും.   Read on deshabhimani.com

Related News