ചെമ്പനീര്‍പ്പൂവിനുശേഷം മധുരഗാനവുമായി വീണ്ടും ഉണ്ണിമേനോന്‍; 'ഈണത്തില്‍ പാടിയ പാട്ടി'ന്റെ പ്രൊമോ പുറത്തിറക്കി



തിരുവനന്തപുരം > മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ഉണ്ണിമേനോന്റെ ഏറ്റവും പുതിയ ഗാനം നിങ്ങള്‍ക്കു മുന്നില്‍ എത്തുകയാണ്. 'ഈണത്തില്‍ പാടിയ പാട്ടും' എന്നു തുടങ്ങുന്ന അതിമനോഹരമായ പ്രണയഗാനമാണ് ഉണ്ണിമേനോന്റെ മനോഹരശബ്ദത്തിലൂടെ ആസ്വാദകരില്‍ എത്തുന്നത്. ഗാനത്തിന്റെ പ്രൊമോ 'ഗ്രീന്‍ ട്യൂണ്‍സ്' യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി. സംഗീതാസ്വാദകര്‍ നെഞ്ചേറ്റി ലാളിച്ച 'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ', 'മഴനീര്‍ത്തുള്ളികള്‍' എന്നീ ഗാനങ്ങള്‍ക്കുശേഷം മലയാളത്തില്‍ ഉണ്ണിമേനോന്‍ ആലപിക്കുന്ന പ്രണയഗാനം കൂടിയാണിത്. അനില്‍ രവീന്ദ്രന്‍ രചിച്ച് എസ് ആര്‍ സൂരജ് സംഗീതം പകര്‍ന്ന ഈ ഗാനം ഗ്രീന്‍ ട്യൂണ്‍സ് യൂട്യൂബ് ചാനലിലൂടെയാണു റിലീസ് ചെയ്യുന്നത്. 'ഗ്രീന്‍ ട്യൂണ്‍സി'ന്റെ ആദ്യ സംരംഭമാണ് 'ഈണത്തില്‍'. മൂന്നരപ്പതിറ്റാണ്ടിലേറെയായി സംഗീതലോകത്തുള്ള ഉണ്ണിമേനോന്‍ ഒട്ടനവധി ഹിറ്റുകള്‍ മലയാളികള്‍ക്കു സമ്മാനിച്ചിട്ടുണ്ട്. 'ഓളങ്ങള്‍ താളം തല്ലുമ്പോള്‍', 'വളകിലുക്കം ഒരു വളകിലുക്കം' തുടങ്ങി ആദ്യകാലത്ത് അദ്ദേഹം പാടിയ ഗാനങ്ങളൊക്കെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടവയാണ്. ചെമ്പനീര്‍പ്പൂവും മഴനീര്‍ത്തുള്ളികളും തിരുവാവണിരാവുമൊക്കെ സൂപ്പര്‍ ഹിറ്റാക്കിയ ആസ്വാദകര്‍ 'ഈണത്തില്‍ പാടിയ പാട്ടി'നെയും താലോലിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഒക്ടോബര്‍ 26 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഗ്രീന്‍ ട്യൂണ്‍സിന്റെ യൂട്യൂബ് ചാനലിലൂടെ ഗാനം ആസ്വാദകരിലെത്തും.   Read on deshabhimani.com

Related News