ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മ്യൂസിക് വീഡിയോ 'നിറങ്ങള്‍' റിലീസ് ചെയ്തു
കൊച്ചി > ഗൃഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മ്യൂസിക് വീഡിയോ 'നിറങ്ങള്‍' റിലീസ് ചെയ്തു . മലയാള സംഗീത ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, 'നിറങ്ങള്‍' ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. ഉഷ ഗോപാല്‍ രചിച്ച ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഗാനം ഡോ. അര്ജുന് ജി സംഗീതം നല്കി ആലപിച്ചിരിക്കുന്നു. ആനന്ദ് ജി മേനോന് സംവിധാനം നിര്‍വഹിച്ച ഈ മ്യൂസിക് വീഡിയോ ഒരു ചെറുപ്പക്കാരന് നഗരത്തില്‍ നിന്ന് തന്റെ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ കുട്ടികാലത്തെ ഓര്‍മ്മിക്കുന്നതിനെ കുറിച്ചാണ്. സുഭീഷ് വൈഗ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗോപാലകൃഷ്ണന്‍സ് പ്രൊഡക്ഷന്‍ ഹൌസിന്റെ ബാനറില്‍ ഗോപാലകൃഷ്ണന് ഡിയാണ് ഈ മ്യൂസിക് വീഡിയോ നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. 'നിറങ്ങള്‍' മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: Read on deshabhimani.com