'കുട്ടൻപിള്ളയുടെ ശിവരാത്രിയുമായി' സൂരാജ് വരുന്നു; ഗാനങ്ങൾ ഇറങ്ങി



 കൊച്ചി>  സുരാജ് വെഞ്ഞാറമ്മൂട് നായകനായുള്ള  ചിത്രം 'കുട്ടൻപിള്ളയുടെ ശിവരാത്രി'യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ഫഹദ് ഫാസിൽ ആണ് ഗാനങ്ങൾ ലോഞ്ച് ചെയ്തത്. ശ്യാമപ്രസാദ്, സുരാജ് വെഞ്ഞാറമ്മൂട്, ഗോപി സുന്ദർ, ഇന്ദ്രജിത് സുകുമാരൻ, റിമ കല്ലിങ്കൽ, രമേശ് പിഷാരടി, വിജയ് യേശുദാസ്, ജോബ് കുരിയൻ, ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പിന്നണി ഗായികയായ സയനോര ഫിലിപ്പ് സംഗീത സംവിധാനത്തിൽ ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സയനോര തന്നെയാണ് ..  ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247 'ചക്ക പാട്ട്' എന്ന ഗാനവും റിലീസ് ചെയ്തു. സന്നിധാനന്ദനും ആർ ജെ നിമ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലി വരികൾ രചിച്ചിരിക്കുന്നു. ഗാനം യൂട്യൂബിൽ മൂന്നാം സ്ഥാനത്ത് തരംഗമായി ഒരു ദിവസത്തിനുള്ളിൽ 1,30,000 വ്യൂസുകൾ നേടി.   Read on deshabhimani.com

Related News