ചിത്തിരതിര......ചാര്‍ലിയിലെ വിജയ് യേശുദാസിന്റെ ഗാനം പുറത്തിറങ്ങി
കൊച്ചി > ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചാര്‍ലിയിലെ പുതിയ ഒരു ഗാനം കൂടി റിലീസ് ചെയ്തു. വിജയ് യേശുദാസ് ആലപിച്ച ചിത്തിരതിര” എന്ന് ഗാനമാണ് റിലീസ് ചെയ്തത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഗാനത്തിന് ഈണം നല്കിയിരിക്കുന്നു. മലയാള സിനിമയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247,ആണ് പാട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച ‘ചാര്‍ലി’യുടെ കഥ ഉണ്ണി ആര്ന്റെതാണ്. മാര്ട്ടിന് പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കൂടാതെ അപര്‍ണ്ണ ഗോപിനാഥും പ്രമുഖ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജോമോന് ടി ജോണും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. വിജയ് യുേദാസിനെ കൂടാതെ ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന് എന്നിവരും ചാര്‍ലിയില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഫൈന്ഡിങ്ങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജ്ജും മാര്ട്ടിന് പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ‘ചിത്രം ഡിസംബര്‍ 24ന് തിയേറ്ററുകളില്‍ എത്തും. Read on deshabhimani.com