നജിം അര്‍ഷാദ് ആലപിച്ച 'ഹിസ്റ്ററി ഓഫ് ജോയ്' ലെ ഗാനം റിലീസ് ചെയ്തു



കൊച്ചി > സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'ഹിസ്റ്ററി ഓഫ് ജോയ്' ലെ  നജിം അര്‍ഷാദ് ആലപിച്ച ഗാനം റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.   'മാരി പെയ്യുന്ന'  എന്ന് തുടങ്ങുന്ന ഈ ഗാനം ലിനീഷ് എംസിയുടെ വരികള്‍ക്ക്  ജോവി ജോര്‍ജ് സുജോ സംഗീതം നല്‍കിയിരിക്കുന്നു. നടന്‍ വിഷ്ണു ഗോവിന്ദന്‍ സംവിധാനത്തിലേക്ക് ചുവട് വയ്ക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. സായികുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ ലിഷോയ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു ഗോവിന്ദനും അനൂപ് പിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് ഛായാഗ്രഹണവും അഭിലാഷ് വിശ്വനാഥ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. നവംബര്‍ 24 ന് തീയേറ്ററുകളില്‍ എത്തുന്ന ഹിസ്റ്ററി ഓഫ് ജോയ് ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ് നിര്‍മിച്ചിട്ടുള്ളത്. മാരി പെയ്യുന്ന ഒഫീഷ്യല്‍ സോംങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:   Read on deshabhimani.com

Related News