അവരുടെ രാവുകള്‍ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു



കൊച്ചി >   ‘അവരുടെ രാവുകള്‍ എന്ന ചിത്രത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247നാണ് ഗാനം റിലീസ് ചെയ്തത്. വാടാതെ വീഴാതെ” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അരുണ്‍ ഹരിദാസ് കമ്മത്തും അരുണ്‍ അലട്ടുമാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ ഈണം പകര്‍ന്നിരിക്കുന്നു. ഷാനില്‍ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, ഹണി റോസ്, മിലാന പൌര്‍ണമി, അജു വര്‍ഗ്ഗീസ് എന്നിവര്‍ അ‘ിനയിക്കുന്ന്ു. ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം പ്രജീഷ് പ്രകാശുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അജയ് കൃഷ്ണനാണ് അജയ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറി? ചിത്രം നിര്‍മിച്ചിരിക്കുന്നത്. വാടാതെ വീഴാതെ” ഒഫീഷ്യല്‍ സോങ്ങ് വീഡിയോ കാണാം.   Read on deshabhimani.com

Related News