'വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു



കൊച്ചി > കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു.  മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247 നാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. “അരേ തു ചക്കര്‍ “ എന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ച് ഈണം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. സച്ചിന്‍ വാരിയര്‍, ഹെഷാം അബ്ദുള്‍ വഹാബ്, സൂരജ് എസ് കുറുപ്പ്, അശ്വതി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനം ആലപിച്ചിരിക്കുന്നു. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:   ചിത്രത്തിലെ കണ്ണുകള്‍ കാലിടറി എന്ന ഗാനത്തിന്റെ വീഡിയോയും മ്യൂസിക്ക് 247 റിലീസ് ചെയ്തു. ഈ ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:   നവാഗതനായ ഋഷി ശിവകുമാര്‍ തിരകഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റിയില്‍ മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ തുടങ്ങിയ മറ്റു നിരവധി താരങ്ങളും  അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്ക് 247  ആണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍ പാര്‍ട്ണര്‍. അച്ചാപ്പു മൂവി മാജിക്ന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും.   Read on deshabhimani.com

Related News