പാവാടയിലെ ജയസൂര്യയുടെ ജോയ് സോങ് പുറത്തിറക്കി



കൊച്ചി > പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പാവാടയിലെ ജയസൂര്യ ആലപിച്ച ജോയ് സോങ്ങ് ശ്രദ്ധയാകര്‍ഷിക്കുന്നു. ജോയ് സോങ്ങ് എന്ന പേരില്‍ 'ശ്രദ്ധേയമായ കുരുത്തക്കേടിന്റെ കൂടാണേ' എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടന്‍ ജയസൂര്യ ആലപിച്ച ഗാനത്തിന്റെ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബലായ മ്യൂസിക്ക് 247നാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് എബി ടോം സിറിയക്ക് ഈണം പകര്‍ന്നിരിക്കുന്നു. ഒഫീഷ്യല്‍സോങ്ങ് വീഡിയോ കാണാന്‍:  https://www.youtube.com/watch?v=pK_vRVevhDQ ജി മാര്‍ത്താണ്ഡന്‍ സംവിധാനം നിര്‍വഹിച്ച പാവാടയുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും ഷിബിന്‍ ഫ്രാന്‍സിസുമാണ്. പൃഥ്വിരാജ് , മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജോണ്‍ കുട്ടിയും ഛായാഗ്രഹണം പ്രദീപ് നായരുമാണ്.  മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദര്‍ശത്തിനെത്തിക്കുന്നു. ജനുവരി 15നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. Read on deshabhimani.com

Related News