VIDEO - റഫീക്ക് അഹമ്മദ് - വീത്‌രാഗ് കൂട്ടുകെട്ടില്‍ ' ഹൃദയോത്സവം ' മ്യുസിക്കല്‍ ആല്‍ബം



കൊച്ചി >  പ്രശസ്‌ത ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് രചിച്ച് പി ജി നൗഷാദ് ഈണം പകര്‍ന്ന  ഹൃദയോത്സവം മ്യുസിക്കല്‍ ആല്‍ബം പുറത്തിറങ്ങി.   ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ വീത് രാഗ് ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ കവിതകളും ലളിതഗാനങ്ങളും ഉള്‍ക്കൊള്ളിക്കുന്ന സറ്റോരി എന്ന യൂട്യൂബ്  ചാനലിലൂടെയാണ്‌ പാട്ട് പ്രേക്ഷകരിലേക്കെത്തുന്നത്. ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ്, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളില്‍ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വീത്‌രാഗ് ഈണം പകര്‍ന്ന ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വീത്‌ രാഗിന്റെ ഗസല്‍ ആലാപനത്തിനും ആരാധകര്‍ ഏറെയാണ്.എന്‍ പ്രശാന്ത് നായര്‍ ഐ എ എസാണ് ആല്‍ബം റിലീസ് ചെയ്തത്. Read on deshabhimani.com

Related News