വേട്ടയിലെ 'രാവ് മായവെ' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു



കൊച്ചി > രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമ വേട്ടയിലെ 'രാവ് മായവെ' എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്ക് 247നാണ്  ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന  ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഷാന്‍ ജോന്‍സന്‍ ഹിന്ദിയിലുള്ള വരികള്‍ രചിച്ചിരിക്കുന്നു. റിനു രസാക്കും ഷാന്‍ റഹ്മാനും ആലപിച്ച ഈ ഗാനത്തില്‍ കുഞ്ചാക്കോ ബോബന്‍, സന്ധ്യ, ബേബി അക്ഷര തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ജൂഡ് ആന്റണി ജോസഫ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച  വേട്ടയില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സന്ധ്യഎന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുന്‍ണ്‍ലാല്‍ രാമചന്ദ്രന്‍ കഥയും തിരകഥയും ഒരുക്കിയ ഈ ചിത്രത്തില്‍ വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പോള്‍, കോട്ടയം നസീര്‍, ഡോ.റോണി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസും, ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്ക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. രാജേഷ് പിള്ള ഫിലിംസിന്റെ കൂടെ റെഡ് റോസ് ക്രിയേഷന്‍സിന്റ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച വേട്ട പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത് റെഡ് റോസ് റിലീസ് ആണ്. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്ക് 247ന്റെ യൂട്യൂബ് ചാനലില്‍ കാണാം Read on deshabhimani.com

Related News