ഗൌതമി ചിത്രം ഇ യിലെ ആദ്യ ഗാനം റിലീസ് ചെയ്തു



കൊച്ചി > ഗൌതമി ചിത്രം ഇയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. പ്രണവാകാരം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. വിനായക് ശശികുമാറിന്റെ വരികള്‍ സരിത റാം ആലപിച്ചിരിക്കുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം ഗൌതമിമലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഇ'. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത് കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ പാരാനോര്‍മല്‍ ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത് രോഹന്‍ ബജാജും അമിര്‍ സുറാനിയും ചേര്‍ന്നാണ്. ആഷിഖ് അമീര്‍, ബാലാജി ജയരാമന്‍, ഡെയല്‍ ഡേവിഡ്, കല്യാണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മനോജ് പിള്ളയും ചിത്രസംയോജനം അയൂബ് ഖാനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. സംഗീത് ശിവന്‍, അമിര്‍ സുറാനി എന്നിവരാണ് സംഗീത് ശിവന്‍ പ്രൊഡക്ഷന്‍സിന്റെയും സുറാനി പിക്ചര്‍സിന്റെയും ബാനറുകളില്‍ ഇ നിര്‍മിച്ചിരിക്കുന്നത്.   Read on deshabhimani.com

Related News