'തീ' ഓഡിയോ സിഡിയും പാട്ടു പുസ്തകവും പ്രകാശനം ചെയ്തു



കൊച്ചി : മലയാളചലച്ചിത്ര ലോകത്ത് മനോഹര ഗാനങ്ങളാൽ വസന്തം സൃഷ്ടിച്ച പ്രിയങ്കരനായ വയലാർ രാമവർമ്മയുടെ വീട്ടുമുറ്റത്ത്, പഴയകാല മധുര സ്മരണകളുണർത്തി 'തീ' സിനിമയിലെ പാട്ടുകളുടെ ഓഡിയോ സിഡിയും പാട്ടു പുസ്തകവും  വിപ്ലവ ഗായികയും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ. മേദിനിയ്ക്ക് നൽകിക്കൊണ്ട് വയലാർ ശരത്ചന്ദ്രവർമ്മ പുറത്തിറക്കി. അനിൽ വി.നാഗേന്ദ്രനാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. അനിൽ വി. നാഗേന്ദ്രൻ എഴുതിയ ഗാനങ്ങൾക്ക് ജോസഫ് , അഞ്ചൽ ഉദയകുമാർ , സി.ജെ കുട്ടപ്പൻ , അനിൽ വി.നാഗേന്ദ്രൻ എന്നിവർ ഈണമിട്ട്  ഉണ്ണി മേനോൻ , പി.കെ. മേദിനി, ശ്രീകാന്ത്, സി.ജെ. കുട്ടപ്പൻ , ആർ.കെ.രാമദാസ്, കലാഭവൻ സാബു , മണക്കാട് ഗോപൻ, രജു ജോസഫ്, ശുഭ രഘുനാഥ്, സോണിയ ആമോദ്, കെ.എസ്. പ്രിയ, നിമിഷ സലിം (എം. എസ്.ബാബുരാജിന്റെ കൊച്ചുമകൾ) , റജി കെ.പപ്പു , കുമാരി വരലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ചടങ്ങിൽ സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ , സംഗീത സംവിധായകൻ അഞ്ചൽ ഉദയകുമാർ, ഗായകരായ കലാഭവൻ സാബു ,ശുഭ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു. പി ആർ ഒ-എ എസ് ദിനേശ്. Read on deshabhimani.com

Related News