പ്രണയത്തിൻ്റെ കഥയുമായി 'ടെസ്സി'



കൊച്ചി : പറയാതെ പടരുന്ന പ്രണയത്തിൻറെ കഥ പറഞ്ഞ് പുറത്തിറങ്ങിയ 'ടെസ്സി' എന്ന മ്യുസിക്ക് ആൽബത്തിലെ പ്രണയ ഗാനം  പ്രേക്ഷക ശ്രദ്ധ നേടുന്നു. ദിവാ കൃഷ്ണ  എഴുതിയ വരികൾക്ക്യുവ സംഗീത സംവിധായകൻ  പ്രശാന്ത് മോഹൻ എം പി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം   സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടിയിരുന്നു. പ്രശാന്ത് മോഹനൊപ്പം വിവിധ ഹിറ്റ് ഗാനങ്ങളിൽ ഭാഗമായ പിന്നണി ഗായിക അഞ്ചു ജോസഫണ് ടെസ്സിയിലെ 'കരളിനുള്ളിൽ കനവുപോലെ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ചു ജോസഫിനൊപ്പം  ആലാപനത്തിൽ പങ്കാളിയാവുകയും മ്യൂസിക്ക് വീഡിയോയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നതും അനൂപ് റോബിൻസൺ ആണ്. ആൽബീസ് പ്രൊഡക്ഷൻറെ ബാനറിൽ ആൽബിൻ ജോസഫ് ആണ് ടെസ്സി നിർമിച്ചിരിക്കുന്നത്. ഷൈനാസ് ഇല്യാസും , കീർത്തന അൽവിയും അഭിനയിച്ചിരിക്കുന്ന ഗാനത്തിൻ്റെ ക്യാമറ അരുൺ ടി ശശിയും പ്രകാശ് റാണ എഡിറ്റിംഗും. രചന ആഷിക്ക് അൻസാർ ഷൈജ. അസോസിയേറ്റ് ഡയറക്ടർ അശ്വിൻ. പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷ് . മിക്സ് സുരേഷ് കൃഷ്ണൻ. മേക്ക് അപ്പ് പ്രദീപ് വിതുര. പ്രോജക്റ്റ് കോർഡിനേറ്റർ ഷിബിൻ എസ്. പ്രൊഡക്ഷൻ കൺട്രോളർ ഡിജിൽ ദിവാകർ. കളറിസ്റ്റ് ശ്രീധർ . ഡിസൈൻസ് റോസ് മേരി ലില്ലു , ഷാഫി സക്കീർ. പി. ആർ. ഒ സുനിത സുനിൽ Read on deshabhimani.com

Related News