'കായല്‍ ഇറമ്പിലെ ചാഞ്ഞകൊമ്പില്‌....'; നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ ആദ്യ ഗാനം എത്തി



കൊച്ചി > യുവതാരം നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രം പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ ആദ്യ ഗാനം എത്തി. നീരജ് മാധവ് ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ റീബാ ജോണാണ് നായിക. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബിജിപാലും ആന്‍ ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ് വണ്‍ ആയിക്കഴിഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശരത് അപ്പാനി, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ഋഷി കുമാര്‍ തെസ്‌നി ഖാന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായഗ്രഹണം പവി കെ. പവന്‍.   Read on deshabhimani.com

Related News